മക്ക: ലോകത്തിെന്റ അഷ്ടദിക്കുകളില്‍നിന്നും ഒഴുകിയെത്തുന്ന, അല്ലാഹുവിെന്റ അതിഥികളെ നിസ്വാര്‍ഥമായി സേവിക്കാന്‍ ലഭിക്കുന്ന അവസരം ജീവിതത്തില്‍ ലഭിക്കുന്ന അമൂല്യ അവസരമാണെന്നും അതിലൂടെ ദൈവപ്രീതി മാത്രമേ കാംക്ഷികാവൂ എന്നും തനിമ സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.കെ. മുഹമ്മദ് നജീബ് പറഞ്ഞു.
ഈ വര്‍ഷത്തെ തനിമ ഹജ്ജ് വളന്റിയര്‍ സേവന പ്രവര്‍ത്തനം ഉദ്ഘാടനം നിര്‍വഹിച്ചുക്കുകയായിരുന്നു അദ്ദേഹം. അസീസിയ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയില്‍ നടന്ന ചടങ്ങില്‍ തനിമ മക്ക പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് വളന്റിയര്‍ വിങ് ഭാരവാഹികളെ അദ്ദേഹം സദസ്സിനെ പരിചയപ്പെടുത്തി.
