ലോക്‌സഭയില്‍ രാഹുലിന് മുന്‍നിരയിലെ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല- കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയ്ക്ക് ഇരിക്കാന്‍ മുന്‍ നിരയില്‍ സീറ്റ് ആവശ്യപ്പെട്ടു എന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ്. ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം വിശദീകരിച്ച്‌ ട്വീറ്റ് ചെയ്തത്.

ലോക്‌സഭയില്‍ രാഹുലിനു വേണ്ടി മുന്‍നിരയില്‍ ഇരിപ്പിടം ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചുവെന്നുമായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന് മുന്‍നിരയില്‍ രണ്ടുസീറ്റുകള്‍ മാത്രമേ നല്‍കിയുള്ളു. അത് സോണിയാ ഗാന്ധിക്കും അധീര്‍ രഞ്ജന്‍ ചൗധരിക്കുമാണ്. ഇതേത്തുടര്‍ന്നാണ് രാഹുലിന് മുന്‍നിരയില്‍ സീറ്റ് ആവശ്യപ്പെട്ടതെന്നായിരുന്നു വാര്‍ത്തകള്‍.

പാര്‍ലമെന്റില്‍ മുന്‍നിരയില്‍ സീറ്റ് നല്‍കണമെന്ന ആവശ്യം രാഹുലോ കോണ്‍ഗ്രസോ മുന്നോട്ടുവെച്ചിട്ടില്ല. രാഹുലിന് 466ാം നമ്ബര്‍ സീറ്റ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തെറ്റായ പ്രചാരണത്തില്‍നിന്ന് പിന്മാറണമെന്നും അധീര്‍ രഞ്ജന്‍ ചൗധരി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

ലോക്‌സഭയിലെ തലയെണ്ണത്തിന് അനുസരിച്ചാണ് പാര്‍ട്ടികള്‍ക്ക് ഒന്നാം നിരയില്‍ സീറ്റ് ലഭിയ്ക്കുക. 543 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് 52 ഇടത്ത് മാത്രമാണ് ജയിക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *