സാമ്ബത്തിക പരിഷ്കാരങ്ങള്‍ രാജ്യത്ത് തൊഴില്‍ സുരക്ഷ ഇല്ലാതാക്കി : കാനം രാജേന്ദ്രന്‍

പത്തനംതിട്ട : നവ ലിബറല്‍ സാമ്ബത്തിക പരിഷ്കാരങ്ങള്‍ രാജ്യത്ത് തൊഴില്‍ സുരക്ഷ ഇല്ലാതാക്കിയതായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ ഐ ടി യു സി പത്തനംതിട്ട ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച പി കെ വി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

വര്‍ഗ്ഗീയവത്ക്കരണത്തിന്റെ പാതയിലേക്ക് തൊഴിലാളി പ്രസ്ഥാനങ്ങളെ മാറ്റാനുള്ള നീക്കങ്ങള്‍ വലിയ വെല്ലുവിളിയാണെന്നും കാനം അഭിപ്രായപ്പെട്ടു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് ഡി സജി അദ്ധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *