പെരിന്തല്‍മണ്ണ: ചെറുകരയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബൈത്തുറഹ്മ ബനാത്ത് യതീംഖാന & അഗതി മന്ദിരം എന്ന സ്ഥാപനം നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപെട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി തുടര്‍ പരിശോധനകള്‍ക്കായി താല്‍കാലിക ഉത്തരവിലൂടെ അടച്ചു പൂട്ടി. രണ്ട് വര്‍ഷമായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പാലക്കാട് തൃശ്ശൂര്‍ എന്നീ ജില്ലയില്‍ നിന്നുമുള്ള 11 പെണ്‍ കുട്ടികളെയാണ് ആസ്പ്പറ്റോസ് ഷീറ്റ് മേഞ്ഞ വാടക കെട്ടിടത്തില്‍ അനതികൃതമായി താമസിപ്പിച്ചിക്കുന്നത്. കട്ടില്‍, മേശ, പഠന സൗകര്യം എന്നിവ ഒപ്പം തന്നെ സ്ഥാപനത്തില്‍ ഇല്ലയിയിരുന്നു. ഒരു ലേഡി വാര്‍ഡറും, ഒരു മാനേജറും മാത്രമായാണ് സ്ഥാപനം നടത്തിയിരുന്നത.് കുട്ടികളെ നേരിട്ട് ഏറ്റെടുക്കുന്നതിനായി ചൈല്‍ഡ് വെല്‍ ഫെയര്‍ കമ്മറ്റി ഫുള്‍ ബെഞ്ച് നേരിട്ട് സന്ദര്‍ശനം നടത്തി എങ്കിലും മറ്റ് രഹസ്യ കേന്ദ്രത്തിലേക്ക് കുട്ടികളെ മാറ്റി സ്ഥാപനം അടച്ച് അധികാരികള്‍ രക്ഷപെടുകയായിരുന്നു.
അവശ്യ സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രവര്‍ത്തന രീതിയും രജിസ്‌ട്രേഷന്‍ ഇല്ലാത്തതുമാണ് യതീംഖാന അടച്ചു പൂട്ടാന്‍ കാരണമായത്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയോ ബാല നീതി നിയമം 2015 ന്റെയോ യാതൊരുവിധ രജിസ്‌ട്രേഷനും ഇല്ലാതെയായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. യതീംഖാനയുടെ ദുരവസ്ഥയും കുട്ടികള്‍ സുരക്ഷിതര്‍ എല്ലാമുള്ള സോഷ്യല്‍ ഇന്‍ വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു. സി ഡബ്ലു സിയുടെ പ്രത്യേക പരിശോധനയും തുടര്‍ നടപടികളും സ്ഥാപനത്തിലെ മുഴുവന്‍ കുട്ടികളെയും സൗകര്യങ്ങള്‍ ഉള്ള അംഗീകൃത സ്ഥാപനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കും എന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അറിയിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ:ഷെരീഫ് ഉള്ളത്, അംഗങ്ങളായ അഡ്വ:ഹാരിസ് പാഞ്ചിലി, അഡ്വ:നജ്മല്‍ ബാബു കൊരംബയില്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഹമ്മദ് സാലിഹ്, സോഷ്യല്‍ വര്‍ക്കര്‍മാരായ മുഹമ്മദ് ഫസല്‍ പുള്ളാട്ട്, റൂബി രാജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
യതീംഖാനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ പോലീസിന് C-W-C നിര്‍ദേശം നല്‍കി. സ്ഥാപനത്തിലെ കുട്ടികളെ ഇണഇ മുമ്പില്‍ എത്തിക്കുന്നതിനുള്ള മേല്‍ നോട്ട ചുമതല പെരിന്തല്‍മണ്ണ S-I ക്ക് C-W-C പ്രത്യേക ഉത്തരവിലൂടെ അധികാരപെടുത്തി.
യതീം ഖാനയിലെ മുഴുവന്‍ കുട്ടികളെയും ചൈല്‍ഡ് വെല്‍ ഫെയര്‍ കമ്മറ്റി മുമ്പാകെ 12-04-2016 ന് രാവിലെ 10:30 ന് ഹാജരാക്കുന്നതിനായി പ്രത്യേക ഉത്തരവ് ഇണഇ അനതികൃത ഓര്‍ഫനേജ് അധികാരികള്‍ക്ക് പെരിന്തല്‍മണ്ണ S-I മുഖേന നല്‍കി.
