നാഗ്പൂര്‍: സംശയത്തെ തുടര്‍ന്ന് പത്തൊമ്ബതു വയസ്സുകാരിയെ കാമുകന്‍ കൊലപ്പെടുത്തി. നാഗ്പൂര്‍ സ്വദേശിയായ ഖുഷി പരിഹാര്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെ തു
ടര്‍ന്നാണ് കാമുകന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം റോഡില്‍ നിന്നും ലഭിച്ചത്. മുഖം തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. സോഷ്യല്‍ മീഡിയ വഴിയാണ് മരിച്ച പെണ്‍കുട്ടി ഖുഷിയാണെന്ന് തിരിച്ചറിഞ്ഞത്.
പെണ്‍കുട്ടിയുടെ കാമുകന്‍ അഷ്‌റഫ് ഷെയിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു യുവാവുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കാമുകന്‍ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.
