ന്യൂഡല്‍ഹി: ബി.ജെ.പി വനിതാ എം.പി രമാദേവിക്കെതിരെ സമാജ്‍വാദി പാര്‍ട്ടി എം.പി അസം ഖാന്‍ നടത്തിയ മോശം പ്രസ്താവനക്കെതിരെ വിമര്‍ശവുമായി സുഷമ സ്വരാജ്. അസംഖാന്‍ മാനസിക വൈകൃതമുള്ള ആളാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവന സഭ്യതയുടെ അതിര്‍വരമ്ബുകള്‍ ലംഘിക്കുന്നതാണെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു.
സഭയുടെ അന്തസും മഹിമയും സംരക്ഷിക്കാന്‍ അസംഖാന് തക്കതായ ശിക്ഷ നല്‍കണമെന്നും സുഷമ ആവശ്യപ്പെട്ടു.
