പത്തനംത്തിട്ട: വടശ്ശേരിക്കരയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 30 ഓളം പേര്‍ക്ക് പരുക്കേറ്റു . ആങ്ങമൂഴി അടൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .ആരുടെയും നില ഗുരുതരമല്ല.
