തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇപി ജയരാജന്‍ രംഗത്ത് . ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നയം ഇടതുപക്ഷ സര്‍ക്കാരിനില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് സംഭവിച്ചെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു .
കേരള സമൂഹത്തിന് തന്നെ അപമാനമാണ് ശ്രീറാം വെങ്കിട്ടരാമന്‍ . ധാര്‍മ്മികതയുണ്ടെങ്കില്‍ ശ്രീറാം രാജിവച്ച് പുറത്ത് പോവുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .
