കെവിന് വധക്കേസില്‍ വിധി പറയുന്നത് കോട്ടയം സെഷന്‍സ് കോടതി ഈ മാസം 22ലേക്ക് മാറ്റി. സംഭവം ദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്തുന്നതിനാണ് കോടതി വിധി പറയുന്നത് മാറ്റിയത്.
അതേസമയം, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പ്രോസിക്യൂഷന് വാദിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച കേസില്‍ മൂന്ന് മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
കെവിന്റെ പ്രണയിനി നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ വര്‍ഷം മേയ് 27നാണ് കെവിന് ജോസഫ് കൊല്ലപ്പെട്ടത്.
