മരട് ഫ്ലാറ്റ്: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. വിഷയത്തില്‍ ബിജെപി ഫ്ലാറ്റുടമകള്‍ക്കൊപ്പം ആണ്. ഇത്രയും ആളുകളെ പെരുവഴിയിലിറക്കിവിടുന്ന നടപടി അംഗീകരിക്കാനാവില്ലെന്നു ശ്രീധരന്‍പിള്ള വ്യക്തമാക്കി.

വ്യാഴാഴ്ച ഇതേ ആവശ്യം ഉന്നയിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *