യുഡിഎഫിന്റെ തെറ്റിദ്ധാരണ ജനകമായ പ്രചാരണം കൊണ്ട് വോട്ടര്‍മാരെ വഞ്ചിക്കാന്‍ സാധിക്കില്ല ; ആരോഗ്യമന്ത്രി

കോട്ടയം : കെഎം മാണി കൊണ്ടുവന്ന കാരുണ്യ പദ്ധതി ഇടതുസര്‍ക്കാര്‍ തകര്‍ത്തുവെന്ന യുഡിഎഫ് പ്രചാരണത്തിന് മറുപടിയുമായി ആരോ​ഗ്യമന്ത്രി കെകെ ശൈലജ. യുഡിഎഫിന്റെ തെറ്റിദ്ധാരണ ജനകമായ പ്രചാരണം കൊണ്ട് വോട്ടര്‍മാരെ വഞ്ചിക്കാന്‍ സാധിക്കില്ലെന്ന് ശൈലജ പറഞ്ഞു.

കാരുണ്യ പദ്ധതിയെ കൂടുതല്‍ കാര്യക്ഷമമായ രീതിയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *