പാലായില്‍ ഇടതുപക്ഷം എന്തൊക്കെ ചെയ്താലും ജനവിധി അട്ടിമറിക്കാനാകില്ലെന്ന് ചെന്നിത്തല

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് വേണ്ടി ഇടതുപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മന്ത്രിമാര്‍ പാലായില്‍ ക്യാന്പ് ചെയ്ത് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇടതുപക്ഷം എന്തൊക്കെ ചെയ്താലും ജനവിധി അട്ടിമറിക്കാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *