മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും പി ചിദംബരത്തെ ഇന്ന് ജയിലില്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയും ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സന്ദര്‍ശിക്കും. തീഹാര്‍ ജയിലിലെത്തിയാണ് ഇരുവരും പി ചിദംബരത്തെ സന്ദര്‍ശിക്കുക. ഐ.എന്‍.എക്‌സ് മീഡിയ കേസിലാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ പി ചിദംബരം ജയിലില്‍ കഴിയുന്നത്.സെപ്തംബര്‍ 5 മുതല്‍ചിദംബരം തീഹാര്‍ ജയിലില്‍ കഴിയുകയാണ്.

74 കാരനായ മുന്‍ കേന്ദ്ര മന്ത്രിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്. പി ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും ജയിലിലെത്തുന്നത്.

ചിദംബരം ധനമന്ത്രിയായിരിക്കെ 2007ല്‍ ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ ആഗസ്റ്റ് 21 ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എയര്‍സെല്‍-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *