ദേശീയദിനം ആഘോഷമാക്കാന്‍ തയ്യാറായി ഗള്‍ഫ് രാജ്യം

റിയാദ് : ദേശീയദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തില്‍ സൗദി അറേബ്യ. എണ്‍പത്തിയൊന്‍പതാമത് ദേശീയദിനത്തോടനുബന്ധിച്ച്‌ തിങ്കളാഴ്ച രാജ്യത്തുടനീളം വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് സൗദി എന്‍റര്‍ടെയിന്‍മെന്‍റ് അതോറിറ്റി സംഘടിപ്പിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും കിഴക്കന്‍ പ്രവിശ്യയിലും വിപുലമായ പരിപാടികളാകും നടക്കുക.

പരമ്ബരാഗത കലാരൂപങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ എന്നിവ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറും. ജ്യത്തെ വിവിധ പാര്‍ക്കുകളിലും കോര്‍ണിഷുകളിലും കരിമരുന്ന് പ്രയോഗവും നടക്കും. ആഘോഷത്തിന്റെ ഭാഗമാകാന്‍ സ്വദേശികളും വിദേശികളും തയ്യാറായി കഴിഞ്ഞു. രാജ്യത്തുടനീളം ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ദേശീയദിനാഘോഷം നടക്കുന്ന സ്ഥലങ്ങളില്‍ എത്തുന്നവര്‍ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *