പത്തനംതിട്ട: കുമ്ബനാട് കെഎസ്‌ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് സെക്രട്ടറി ബെന്‍ ഉമ്മന്‍ തോമസ് (30), മംഗലശേരിയില്‍ ജോയിയുടെ മകന്‍ ജോബി തോമസ് (37) കോയിപ്പുറത്തുപറമ്ബില്‍ ജോര്‍ജിന്റെ മകന്‍ അനില്‍ ജോര്‍ജ് മാത്യു (42), തറുവേലില്‍ ശശിധരപ്പണിക്കരുടെ മകന്‍ അനൂപ് എസ്.പണിക്കര്‍ (27) എന്നിവരാണ് മരിച്ചത്.
അമിത വേഗതയിലെത്തിയ കാര്‍ തിരുവല്ലയില്‍നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ബസിനടിയില്‍ കുടുങ്ങിയ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിശമനസേനയെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അനൂപ്, ഉമ്മന്‍ തോമസ്, ജോബി തോമസ് എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനില്‍ ജോര്‍ജ് മാത്യുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
