പെണ്‍കെണിയില്‍ കുടുങ്ങി ‘വമ്ബന്‍ സ്രാവുകള്‍’, കലങ്ങിമറിഞ്ഞ് മദ്യപ്രദേശ് രാഷ്ട്രീയം; ആയുധമാക്കിയത് ബോളിവുഡ് നടിമാരെ?

‘പെണ്‍കെണിയില്‍’ ഉലഞ്ഞ് മധ്യപ്രദേശ് രാഷ്ട്രീയം. ഗവര്‍ണര്‍, മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എം എല്‍ എ തുടങ്ങി ‘വമ്ബന്‍ സ്രാവുകള്‍’ മുതല്‍ ‘ചെറിയ മീനുകള്‍’ വരെ പെണ്‍കെണിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ബിജെപി നേതാക്കള്‍ക്ക് പുറമേ കോണ്‍ഗ്രസിലെ ‘ഘടാഘടിയന്മാരും’ പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഘത്തിലെ അഞ്ച് യുവതികളും ഒരു പുരുഷനും ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെയാണ് ‘പെണ്‍കെണി’യെ കുറിച്ചുള്ള വിവരങ്ങള്‍ പുറം‌ലോകം അറിയുന്നത്. നാലായിരത്തോളം വീഡിയോ ദൃശ്യങ്ങളാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയത്. പ്രമുഖരുടെ നഗ്നദൃശ്യങ്ങള്‍, ലൈംഗികചുവയുള്ള ഫോണ്‍ സംഭാഷണം, ചാറ്റുകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ബോളിവുഡിലെ രണ്ടാംനിര നായികമാരെ ഉപയോഗിച്ചാണ് കെണിയൊരുക്കിയത്. മൂന്നു കോടി രൂപ പ്രതിഫലം വേണം എന്നാരോപിച്ച്‌ ഒരു സംഘം ആളുകള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എന്‍‌ജിനീയറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 6 അംഗ സംഘം അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *