രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഒക്ടോബറില്‍ സൗദിയിലെത്തും

റിയാദ്: ഒക്ടോബറില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദിയിലെത്തും. ഒക്ടോബര്‍ 27, 28 തിയതികളിലാണ് മോഡിയുടെ സൗദി സന്ദര്‍ശനമെന്നാണ് സൂചന. മോഡി റിയാദിലെ എക്സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. വ്യാപാരം, സാമ്ബത്തികം, നിക്ഷേപം, ഊര്‍ജം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച്‌ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ചര്‍ച്ച നടത്തും. നിരവധി കരാറുകള്‍ അണിയറയിലാണ്. മോഡിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *