കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് ഇടിഞ്ഞത്. ബുധനാഴ്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വിലയിടിവുണ്ടായത്.
27,840 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 3,480 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
