പാലായിലെ വിജയം സര്‍ക്കാറിന്‍റെ വിലയിരുത്തല്‍ -മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം സംസ്ഥാന സര്‍ക്കാറിന്‍റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം സര്‍ക്കാറിന് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുകയാണ്.

എല്ലാ തെരഞ്ഞെടുപ്പുകളും നിലവിലുള്ള സര്‍ക്കാറിന്‍റെ വിലയിരുത്തലാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രത്യേക സാഹചര്യമായിരുന്നു.

സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഈ വിജയം. പാലായിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *