ചൈ​ന​യി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടിച്ചു; 36 മരണം

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ജി​യാം​ഗ്സു പ്ര​വി​ശ്യ​യ​യി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 36 പേ​ര്‍ മ​രി​ച്ചു. മു​പ്പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേറ്റു. ശ​നി​യാ​ഴ്ച ജി​യാം​ഗ്സു​വി​ലെ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സി​ന്‍റെ ട​യ​ര്‍ പ​ഞ്ച​റാ​യ​തി​നെ തു​ട​ര്‍​ന്ന് ബ​സ് ട്രക്കിലേക്ക് ചെന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *