സംസ്ഥാനത്ത് ആളില്ല പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും; ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ആളില്ല പോലീസ് സേ്റ്റഷനുകള്‍ സ്ഥാപിക്കാം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ ആളില്ലാ പോലീസ് സ്റ്റേഷനുകളുടെ മാതൃതകയിലാണ് കേരളത്തിലും നിര്‍മ്മിക്കുകയെന്ന് ഡിജിപി പറഞ്ഞു.

രാജ്യാന്തര സൈബര്‍ സുരക്ഷ സമ്മേളനം കൊക്കൂണ്‍ 2019ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലാസ് രഹിതമായിട്ടാവും ഇത്തരം പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുകയെന്നും ബെഹ്‌റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *