പ്രണയിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

വിതുര: വാടക വീട്ടില്‍ പ്രണയിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിതുര വിതുര മോട്ടമൂഡ് സ്വദേശികളായ അറാഫത്ത്(26), കാമുകിയായ 16കാരിയുമാണ് ആത്മഹത്യ ചെയ്തത്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് നാട്ടുകാരാണ് വിതുര വാവറകോണത്തെ വാടക വീട്ടില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തോളം പഴക്കമുണ്ടന്ന് അന്വേഷ്ണ സംഘം പറഞ്ഞു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇരുവരെയും കാണാതായത്.

16കാരിയും 26കാരനും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം കാമുകന്‍ കാമുകിയെ വീട്ടില്‍ നിന്നും ഇറക്കികൊണ്ട് പോയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ ഇരുവരെയും കൊല്ലത്തെ കുളത്തൂപുഴയില്‍ നിന്ന് പോലീസ് പിടികൂടി.

സംഭവത്തില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷ്ണ സംഘം കണ്ടെത്തി. ഇതിനാല്‍ അറാഫത്തിന് നേരെ പോക്‌സോ പ്രകാരം കേസെടുത്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ അറാഫാത്തും പെണ്‍കുട്ടിയും വീണ്ടും അടുപ്പത്തിലായി. തുടര്‍ന്ന് സെപ്റ്റംബര്‍ 25നാണ് ഇരുവരെയും കാണാതായത്.

തുടര്‍ന്ന് നാട്ടുകാരാണ് ഇരുവരുടെയും മൃതദേഹം വാടകവീട്ടില്‍ കണ്ടത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *