മലപ്പുറം സ്വദേശി കസ്റ്റഡിയില്‍ മരിച്ചു; ആശുപത്രിയില്‍ എത്തിച്ചത് മരണശേഷമെന്ന് ആക്ഷേപം

തൃശൂര്‍: തൃശൂരില്‍ കഞ്ചാവുമായി എക്‌സൈസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ മരിച്ചനിലയില്‍. മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാറാണ് മരിച്ചത്. പ്രതിയെ മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എക്‌സൈസ് സക്വാഡ് പിടികൂടിയതിന് പിന്നാലെ രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി എക്‌സൈസ് പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഗുരുവായൂര്‍ ബസ് സ്റ്റോപ്പില്‍ വച്ചാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *