യു.ഡി.എഫിന്‍റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കെ സുരേന്ദ്രന്‍

കോന്നി: ശബരിമലയില്‍ ആചാരലംഘകരെ നേരിടാന്‍ ഇത്തവണയും തയ്യാറെന്ന് കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിലെ ലാഭനഷ്ട കണക്കുകള്‍ നോക്കിയല്ല ശബരിമലയ്ക്ക് വേണ്ടി നിലകൊള്ളുന്നത്.

യു.ഡി.എഫിന്‍റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുന്‍കൂര്‍ ജാമ്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.ആദ്യഘട്ടത്തില്‍ വോട്ടര്‍മാരുടെ വീടുകളില്‍ കയറി വോട്ടഭ്യര്‍ത്ഥിക്കാനാണ് തീരുമാനം.മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലും ജയിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *