സൗദിയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു

ജിദ്ദ: സൗദിയില്‍ മലയാളി യുവാവ്​ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച്‌ ഷോക്കേറ്റ് മരിച്ചത്. മീറ്റര്‍ ബോക്സില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന വയറില്‍ നിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകന്‍: അമിന്‍ ഷാന്‍.

മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ (അല്‍ ഹംറ)ലാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് നേതാക്കളായ ജലീല്‍ ഒഴുകൂര്‍, മുഹമ്മദ് കുട്ടി പാണ്ടിക്കാട്എന്നിവരുടെനേതൃത്വത്തില്‍ നടക്കുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *