വ​യ​നാ​ട്ടി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി

ഇ​രു​ളം: വ​യ​നാ​ട് ഇ​രു​ള​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. മ​യ​ക്കു​വെ​ടി വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാഴ്ച രാ​ത്രി​യി​ലാ​ണ് മാ​ത​മം​ഗ​ലം റോ​ഡി​ല്‍ പു​ലി​യെ ക​ണ്ട​ത്. ഇതിനു പിന്നാലെയാണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ര്‍ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത് സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. പു​ലി​യെ പി​ടി​കൂ​ടാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Leave a Reply

Your email address will not be published. Required fields are marked *