വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തയാറെടുക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂന്നുതവണ യുഎസ് സന്ദര്‍ശിച്ച മോദി തന്റെ നാലാം സന്ദര്‍ശനം ജൂണില്‍ നടത്തുമെന്നാണ് കരുതുന്നത്. ജൂണ്‍ എഴ് , എട്ട് തിയ്യതികളിലായിരിക്കും സന്ദര്‍ശനമെന്നാണ് കരുതുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാണ് സന്ദര്‍ശനം . മോദിക്കായി വൈറ്റ് ഹൗസില്‍ സന്ദര്‍ശനം ഒരുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
