ഉപതിരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് അനുകൂലമായ അന്തരീക്ഷമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷം മാറിയെന്ന് പാലാ ഉപതിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും അഞ്ച് മണ്ഡലങ്ങളിലെ ജനവിധി അത് കൂടുതല്‍ വ്യക്തമാകുമെന്നും കോടിയേരി പറഞ്ഞു.

‘അരൂരില്‍ മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും എസ്.എന്‍.ഡി.പിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷ. പൊതുവില്‍ അവര്‍ എല്‍ഡിഎഫിന് അനുകൂലമായ സമീപനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ബിഡിജെഎസ് ഇനിയും ബിജെപിക്കൊപ്പം നില്‍ക്കേണ്ടതുണ്ടോ എന്ന് ആ പാര്‍ട്ടി തന്നെയാണ് ആലോചിക്കേണ്ടത്. ബിജെപിക്കൊപ്പം കൂടിയാല്‍ എന്തായിരിക്കുമെന്ന് ഞങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ അക്ഷാര്‍ത്ഥത്തില്‍ ഒരു അനുഭവമായി അവര്‍ക്ക് അത് ബോധ്യമായിട്ടുണ്ടാവും.’ – കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *