പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ഒളിവില്‍ പോയ മകന്‍ അറസ്റ്റില്‍

ആലപ്പുഴ: പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ചെറുപ്പക്കാരന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ലോക വയോജന ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ വിഷയത്തില്‍ തെക്കേക്കര കക്കാനപ്പള്ളി കിഴക്കേതില്‍ രതീഷിനെതിരെ (29) കുറത്തികാട് പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാനായിരുന്നില്ല.

കുറത്തികാട് സബ് ഇന്‍സ്‌പെക്ടര്‍ എ സി വിപിന്‍്റെ നേതൃത്വത്തില്‍ പ്രതിക്കായി നടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *