നിറവയറുമായി പ്രളയപ്പുഴ കടന്ന ലാവണ്യയ്ക്ക്‌ ‘കുഞ്ഞു’സന്തോഷം

ഇടുക്കി: നിറവയറുമായി ആശങ്കയുടെ പുഴ കടന്ന് ആശ്വാസ തീരമണഞ്ഞ ലാവണ്യയ്ക്ക് കുഞ്ഞുപിറന്നു. അമ്മയോടൊപ്പം പ്രളയപ്പുഴ കടന്ന കൊച്ചുമൈനയ്ക്കും തമ്ബിയുടെ ജനനത്തില്‍ ആഹ്ലാദം.

ഭവാനിപ്പുഴ കലിതുള്ളി കരകവിഞ്ഞൊഴുകിയ കഴിഞ്ഞ പ്രളയകാലത്ത് അഗളി പട്ടിമാളം കോണാര്‍തുരുത്തില്‍ അകപ്പെട്ട ഗര്‍ഭിണിയായ ലാവണ്യയെയും ഒന്നരവയസ്സുകാരി മകള്‍ മൈനയെയും കുടുംബത്തെയും അതിസാസികമായാണ് അഗ്നിരക്ഷാസേന രക്ഷിച്ചത്.

തിരുച്ചിറപ്പള്ളിയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയ ലാവണ്യ ഒക്ടോബര്‍ 2ന് രാവിലെ 6.49ന് ആണ്‍ കുഞ്ഞിന് ജന്മം നല്‍കി.

ഒരു പോറലുമേല്‍ക്കാതെ തന്നെയും കുടുംബത്തെയും രക്ഷിച്ച കേരളത്തോട് സ്‌നേഹവും നന്ദിയും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് തമിഴ്‌നാട് സ്വദേശിയായ ലാവണ്യ.

Leave a Reply

Your email address will not be published. Required fields are marked *