കൊലുസ കൗണ്ടി (കലിഫോര്‍ണിയ): അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ ഷില്ലോംഗ് ആര്‍ച്ച്ബിഷപ് ഡൊമിനിക് ജാല (68) യും മലയാളി വൈദികന് ഫാ. മാത്യു വെള്ളാങ്കലും മരിച്ചു. ഒപ്പമുണ്ടായിരുന്ന ഫാ. ജോസഫ് പാറേക്കാട്ടിന്റെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10. 30ന് കലിഫോര്‍ണിയയിലെ കൊലുസ കൗണ്ടിയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സെമി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കലിഫോര്‍ണിയിലെ ക്ലിയര്‍ ലേക്കിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
