കര്‍ശന പരിശോധന : നിരവധി പ്രവാസികള്‍ ഗള്‍ഫ് രാജ്യത്ത് അറസ്റ്റില്‍

മസ്‍കറ്റ്: പ്രവാസികള്‍ പിടിയില്‍. ഒമാനില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനകളില്‍ നിയമലംഘകരായ നിരവധി പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് അല്‍ ശര്‍ഖിയ, നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റുകളില്‍ വ്യാഴാഴ്ച അധികൃതര്‍ നടത്തിയ പരിശോധനയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ ജോലി ചെയ്തിരുന്നവരും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി രാജ്യത്ത് കഴിഞ്ഞു വന്നിരുന്നവരുമാണ് പിടിയിലായതെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. പിടിയിലാവയവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തു വിട്ടിട്ടില്ല. നിയമലംഘകരെ കണ്ടെത്തുവാന്‍ ഒമാനില്‍ വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *