ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു . ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് ആക്രമണം . സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സംഘം തിരച്ചില്‍ ആരംഭിച്ചു.
ഒക്ടോബര്‍ 5 ന് അനന്ത്‌നാഗിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് നടന്ന ഗ്രനേഡ് സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് പുറത്തെ പൊലീസ് പട്രോള്‍ വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയും എന്നാല്‍, ലക്ഷ്യം തെറ്റി ഗ്രനേഡ് റോഡില്‍ വീഴുകയുമായിരുന്നു.
