കശ്​മീരിലെ നിയന്ത്രണങ്ങള്‍ എത്ര ദിവസം കൂടി തുടരും -സുപ്രീംകോടതി

ന്യൂഡല്‍ഹി: കശ്​മീരിലെ നിയന്ത്രണങ്ങള്‍ എത്ര ദിവസം കൂടി തുടരുമെന്ന്​ കേന്ദ്രസര്‍ക്കാറിനോട്​ സുപ്രീംകോടതി. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള​ സമയരേഖ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട്​ സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം, നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ പരിശോധന നടത്തുന്നുണ്ടെന്ന്​ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

നിയന്ത്രണങ്ങള്‍ ഏത്ര ദിവസം കൂടി തുടരേണ്ടി വരും. അത്​ ഇപ്പോള്‍ തന്നെ രണ്ട്​ മാസം പിന്നിട്ടിരിക്കുന്നു. നിയന്ത്രണങ്ങള്‍ക്ക്​ പകരം മറ്റ്​ വഴികള്‍ നോക്കി കൂടെയെന്നും എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്​ കേന്ദ്രസര്‍ക്കാറിനോട്​ ചോദിച്ചു.

ആഗസ്​റ്റ്​ 5ന്​ ആര്‍ട്ടിക്കള്‍ 370 പിന്‍വലിച്ചതിന്​ ശേഷം കേന്ദ്രസര്‍ക്കാര്‍ കശ്​മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മൊബൈല്‍, ലാന്‍ഡ്​ലൈന്‍, ഇന്‍റര്‍നെറ്റ്​ സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *