ദീപാവലി ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഉത്സവരാവൊരുക്കി ഷാര്‍ജ ഫ്ലാഗ് ഐലന്‍ഡ്. പാട്ടും നൃത്തവും ഫാഷന്‍ പരേഡുകളുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികളാണ് ‘ഇന്ത്യന്‍ രാവിന്റെ’ ഭാഗമായി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായ ദിപാവലിയുടെ ആവേശം പ്രവാസി സമൂഹത്തിന് സമ്മാനിക്കുന്നതിനോടൊപ്പം ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യം ഇതര രാജ്യക്കാര്‍ക്ക് പരിചയപ്പെടുത്താന്‍ കൂടിയാണ് ‘ഇന്ത്യന്‍ നൈറ്റ്’ ഒരുക്കുന്നത്.
റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ബോളിവുഡ് നൃത്ത സംവിധായകന്‍ സല്‍മാന്‍ യുസഫ് ഖാന്‍ നയിക്കുന്ന ഡാന്‍സ് ഷോയാണ് ഇന്ത്യന്‍ നെറ്റിലെ കലാവിരുന്നിന്റെ പ്രധാന ആകര്‍ഷണം. മലയാളി ഗായകന്‍ നിഖില്‍ മാത്യു, തമിഴ് നടനും സംഗീതജ്ഞനുമായ എംജെ ശ്രീറാം എന്നിവരും വേദിയിലെത്തും. ബോളിവുഡ്, കോളിവുഡ് ഡാന്‍സ് പ്രദര്ശനങ്ങളോടൊപ്പം പരമ്ബരാഗത കഥക് നൃത്തപ്രദര്‍ശനം, ഫാഷന്‍ ഷോ എന്നിവയും കലാവിരുന്നിന്റെ ഭാഗമാണ്.
തനത് രുചികളും ഇന്ത്യന്‍ രുചികളുമൊരുങ്ങുന്ന ചെറു ഭക്ഷണ ശാലകള്‍, ജുവലറി – വസ്ത്ര പ്രദര്‍ശനം എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ വൈവിധ്യം ആഘോസിക്കുന്ന വിധത്തിലാണ് ഇന്ത്യന്‍ രാവ് സംഘടിപ്പിക്കുന്നത്. ഏറ്റവും മികച്ചതും വ്യത്യസ്തവുമായ വസ്ത്രം ധരിച്ചെത്തുന്ന പുരുഷന്‍, സ്ത്രീ, ദമ്ബതിമാര്‍, കുടുംബം എന്നിവര്‍ക്ക് സമ്മാനം നേടാനും അവസരമുണ്ട്.
‘യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിനായി ഇങ്ങനെയൊരു ആഘോഷം ഒരുക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. ദിപാവലി പോലെയുള്ള ഒരു പ്രധാന ആഘോഷം അതിന്റെ എല്ലാ പൊലിമയോടും കൂടി അവതരിപ്പിക്കുമ്ബോള്‍ നാട് വിട്ടു കഴിയുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും അതേപോലെ മറ്റു രാജ്യക്കാര്‍ക്കും അത് വേറിട്ട അനുഭവമാവും. ഷാര്‍ജയിലെ കുടുംബ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായ ഫ്ലാഗ് ഐലന്‍ഡില്‍ വെച്ചാവുമ്ബോള്‍ ആഘോഷത്തിന്റെ മാറ്റ് പിന്നെയും കൂടും’ – ഫ്ലാഗ് ഐലന്‍ഡ് ജനറല്‍ മാനേജര്‍ ഖുലൂദ് അല്‍ ജുനൈബി പറഞ്ഞു.
വെള്ളിയാഴ്ച (25 October 2019) വൈകുന്നേരം 3 മുതല്‍ രാത്രി പന്ത്രണ്ടു വരെയാണ് ഇന്ത്യന്‍ രാവ് അരങ്ങേറുന്നത്. പ്രവേശനം സൗജന്യമാണ്.
