ഉപതിരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത ആഘാതം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത ആഘാതമേറ്റുവെന്ന്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കൂടാതെ, വോട്ട് കുറഞ്ഞത് പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും ബൂത്തുതലത്തില്‍ മുതല്‍ പ്രവര്‍ത്തനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി അധികാരമേല്‍ക്കുന്നതിനെതുടര്‍ന്ന് പുതിയ പാര്‍ട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും ചുമതല ഏറ്റെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അതേസമയം, ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആര്‍.എസ്.എസിന് യാതൊരു പങ്കുമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരനെ വീണ്ടും സംസ്ഥാന നേതൃപദവിയിലേയ്ക്ക് കൊണ്ടുവരാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *