ഭുവനേശ്വര്‍: റിസര്‍വ് ബാങ്ക് ഗുവാഹത്തി ബ്രാഞ്ച് ജനറല്‍ മാനേജറെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയ്പൂര്‍ സ്വദേശിയായ ആരിശ് രഞ്ചനാണ് ആത്മഹത്യ ചെയ്തത്.
അമ്മയെ കാണാന്‍ നാട്ടിലെത്തിയതായിരുന്നു ആരിശ്. പിന്നീട് ഭുവനേശ്വറിലെത്തി ഭാര്യയേയും മകനേയും കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആരിശ് ഹോട്ടലില്‍ റൂമെടുത്തത്. വെള്ളിയാഴ്ച രാവിലെ വിളിച്ചിട്ടും ആശിഷ് പ്രതികരിക്കാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ ഉടമ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തിയപ്പോഴാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
