മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ആശുപത്രിയില്‍പ്പോയ യുവതി കാമുകനൊപ്പം ഒളിച്ചോടി,ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി

കോഴിക്കോട്: ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാവാത്ത മൂന്ന് മക്കളേയും ഉപേക്ഷിച്ച്‌ പോയ യുവതി കാമുകനായ യുവാവിനോടൊപ്പം അറസ്റ്റില്‍. വയനാട് മാന്താട് സ്വദേശികളായ അസീന(36), നിഷല്‍(32) എന്നിവരെയാണ് നടക്കാവ് പൊലീസ് കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടിയത്.

17ന് രാവിലെ ഭര്‍ത്താവിന്റെ ചികിത്സക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വന്നതായിരുന്നു അസീനയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം. വൈകിട്ടോടെ നിഷല്‍ ഇവിടെക്കെത്തുകയും തുടര്‍ന്ന് ഇവര്‍ കൊല്‍ക്കത്തയിലേക്ക് കടക്കുകയുമായിരുന്നു. വിദേശത്തായിരുന്ന നിഷല്‍ 16ന് ആണ് നാട്ടില്‍ എത്തിയത്. ഇയാള്‍ക്ക് ഭാര്യയും മൂന്ന് വയസ്സുള്ള മകളുമുണ്ട്. 10,14,17 വയസ്സുള്ള മൂന്ന് ആണ്‍മക്കളാണ് അസീനക്ക്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രാകാരം കേസെടുത്ത ശേഷം ഇരുവരേയും റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *