കാട്ടാക്കട : ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. വിളപ്പില്‍ശാല ശിവജിപുരം തിരുവാതിരയില്‍ ശ്രീജിത്ത് ( 33), വിളപ്പില്‍ശാല ചെക്കിട്ടപ്പാറ പങ്കാരവിള വീട്ടില്‍ സുനില്‍ (44), വിളപ്പില്‍ശാലയില്‍ വാടകയ്ക്ക് താമസിക്കുന്ന പൂവച്ചല്‍ കൊണ്ണിയൂര്‍ സ്വദേശി രാഹുല്‍ ( 29) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത് .
കഴിഞ്ഞ 26 ന് വിളപ്പില്‍ശാല ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ജോണിയെ രാഹുല്‍ കാട്ടാക്കട നാടുകാണിയിലേയ്ക്ക് ഓട്ടം വിളിച്ച് നാടുകാണിയില്വച്ച് മര്‍ദിച്ച് പണം കവരുകയായിരുന്നു .രാഹുലിന് ജോണിയുമായി ഉണ്ടായിരുന്ന പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. അറസ്റ്റിലായ പ്രതികളെ കാട്ടാക്കട കോടതി റിമാന്‍ഡു ചെയ്തു.
