ഡ​ല്‍​ഹി​യി​ല്‍ നീ​തി തേ​ടി “നീ​തി​പാ​ല​ക​രു​ടെ’ പ്ര​തി​ഷേ​ധം; അ​പ്ര​തീ​ക്ഷി​ത പ്ര​തി​സ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ തീ​സ് ഹ​സാ​രി കോ​ട​തി​യി​ല്‍ പോ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം. കോ​ട​തി​യി​ല്‍ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച അ​ഭി​ഭാ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ലെ പോ​ലീ​സു​കാ​ര്‍ പ​ണി​മു​ട​ക്കി തെ​രു​വി​ലി​റ​ങ്ങി. അ​ഭി​ഭാ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്യാ​തെ പ്ര​തി​ഷേ​ധ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണു പോ​ലീ​സു​കാ​രു​ടെ സ​മ​രം.

ഡ​ല്‍​ഹി പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് പോ​ലീ​സു​കാ​ര്‍ ആ​ദ്യം പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ടി​ച്ച​ത്. ക​റു​ത്ത റി​ബ​ണ്‍ ധ​രി​ച്ച പോ​ലീ​സു​കാ​ര്‍, ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. സ​മ​ര​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റ​ണ​മെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചെ​വി​ക്കൊ​ണ്ടി​ല്ല. ഡ​ല്‍​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ്ഥ​ല​ത്തെ​ത്തി, അ​ക്ര​മം ന​ട​ത്തി​യ അ​ഭി​ഭാ​ഷ​ക​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഉ​റ​പ്പ് ന​ല്‍​ക​ണ​മെ​ന്ന് സ​മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു പോ​ലീ​സു​കാ​രാ​ണ് ഇ​പ്പോ​ഴും പ്ര​തി​ഷേ​ധം തു​ട​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *