തൃശൂര്‍: ചാലക്കുടിയിലെ കാര്‍മല്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് പാമ്ബു കടിയേറ്റു. കുട്ടിയെ ആങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ കണ്ണനായ്ക്കല്‍ ജെറോള്‍ഡിനാണ് (9) പാമ്ബ് കടിയേറ്റത്. വിഷബാധയുണ്ടോയെന്ന് അറിയാന്‍ രക്ത പരിശോധന നടത്തുകയാണ്. വൈകിട്ടു മൂന്നേകാലിനാണ് സംഭവം. കുട്ടിയുടെ അവസ്ഥ ഗുരുതരമല്ലെന്നു പ്രാഥമിക വിവരം. തൃശൂര്‍ ജില്ലയിലെ തന്നെ ഒളരി സ്‌കൂളില്‍നിന്നും പാമ്ബിനെ പിടികൂടി. പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍നിന്നാണു പാമ്ബിനെ കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഷഹ്‌ല ഷിറിന്‍ പാമ്ബു കടിയേറ്റു മരിച്ച് ദിവസങ്ങള്‍ക്കകമാണ് ചാലക്കുടിയിലും സ്‌കൂളില്‍ വച്ച് വിദ്യാര്‍ഥിക്കു പാമ്ബുകടിയേല്‍ക്കുന്നത്.
