ചോദ്യം ചെയ്യലിനോട് ജോളി ശരിയായി സഹകരിക്കുന്നില്ല! തെളിവെടുപ്പിനിടെ ക്ഷീണിക്കുമ്ബോള്‍ വിശ്രമവും

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര​യി​ല്‍ പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(57) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​റു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ മു​ഖ്യ​പ്ര​തി ജോ​ളി​യ​മ്മ ജോ​സ​ഫ് എ​ന്ന ജോ​ളി (47)യെ ​ഇ​ന്ന​ലെ താ​മ​ര​ശേ​രി മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

കോ​ട​തി ഇ​വ​രെ ഒ​രു ദി​വ​സ​ത്തേ​ക്ക് കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഇ​ന്ന് രാ​വി​ലെ 11 വ​രെ​യാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി. പേ​രാ​മ്ബ്ര സി​ഐ കെ.​കെ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

കൊ​ല​പാ​ത​ക പ​ര​മ്ബ​ര​യി​ലെ അ​വ​സാ​ന​ കേ​സാ​യ​തി​നാ​ലും 17 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള കേ​സാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്ക​ണ്ട​തു​ള്ള​തി​നാ​ലും ജോ​ളി​യെ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു ന​ല്‍​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി എ​പി​പി സു​ജ​യ സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട്ട​പ്പ​ന​യി​ലു​ള്‍​പ്പെ​ടെ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​ക്ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ കെ.​ഹൈ​ദ​രു​ടെ വാ​ദി​ച്ചു. ജോ​ളി ചോ​ദ്യം ചെ​യ്യ​ലി​നോ​ട് ശ​രി​യാ​യി സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ലും തെ​ളി​വെ​ടു​പ്പി​നിെ​ടെ ക്ഷീ​ണി​ത​യാ​യ പ്ര​തി​ക്ക് ആ​വ​ശ്യ​മാ​യ വി​ശ്ര​മം അ​നു​വ​ദി​ച്ച​തി​നാ​ലു​മാ​ണ് കൂ​ടു​ത​ല്‍ ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് എ​പി​പി വാ​ദി​ച്ചു.

ഇ​രു വാ​ദ​വും കേ​ട്ട​ശേ​ഷം കോ​ട​തി ഒ​രു ദി​വ​സം ജോ​ളി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ടു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ ഡി​സം​ബ​ര്‍ അ​ഞ്ചു​വ​രെ​യാ​ണ് ജോ​ളി​യു​ടെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി.

Leave a Reply

Your email address will not be published. Required fields are marked *