പതിനൊന്നുകാരിയെ അച്ഛനടക്കം നിരവധി പേര്‍ മദ്യം നല്‍കി പീഡിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി:പതിനൊന്നു വയസ് പ്രായമുള്ള ആദിവാസി ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചു. അച്ഛന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ആദിവാസി കോളനിയിലാണ് സംഭവം.

രണ്ട് വര്‍ഷം മുമ്ബ് തന്നെ വീട്ടിലെ സാഹചര്യം മോശമായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്ത് റെസ്‌ക്യൂ ഹോമിലേക്ക്‌ പെണ്‍കുട്ടിയെ മാറ്റിയിരുന്നു.

എന്നാല്‍ ഈ വര്‍ഷം ആദ്യം വീട്ടുകാര്‍ സിഡബ്യൂസിയുടെ അനുമതിയോടെ കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയിരുന്നു. ഈ സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയെ വീണ്ടും ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്ത് റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

റെസ്‌ക്യൂ ഹോമിലെത്തിയ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *