പശുകിടാങ്ങളുടെ ജഡം ചാണകകുഴിയില്‍ തള്ളി; മറവ് ചെയ്തത് നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍; പരാതി

കോഴിക്കോട്: പശുകിടാങ്ങളുടെ ജഡം മറവു ചെയ്യാതെ ചാണകകുഴിയില്‍ തള്ളിയതായി പരാതി. കോഴിക്കോട് ജില്ലയിലെ കാരശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ കറുത്ത പറമ്ബ് തരിപ്പാല പറമ്ബില്‍ സ്വകാര്യ വ്യക്തിയുടെ കന്നുകാലി ഫാമിനെതിരെയാണ് പരാതി ഉയര്‍ന്നത്.

അസുഖം ബാധിച്ചും മറ്റും മരിച്ച കന്നുകാലുകളുടെ ജഡം മറവു ചെയ്യാതെ ചാണകക്കുഴിയില്‍ തള്ളുകയായിരുന്നു. ഇതിനെതിരെ പരിസരവാസികള്‍ ശബ്ദമുയര്‍ത്തിയതോടെയാണ് പശുക്കളുടെ ജഡം മറവ് ചെയ്തത്. കന്നുകാലികളെ കൃത്യമായി പരിപാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഫാം ഉടമ അസുഖം ബാധിച്ച പശുക്കളെ അതേ ഫാമില്‍ തന്നെ വ്യത്തിഹീനമായ സ്ഥലത്ത് പാര്‍പ്പിച്ചതായും പരാതിയുണ്ട്. എന്നാല്‍ ഫാം നടത്തിപ്പുകാര്‍ ആക്ഷേപങ്ങള്‍ തള്ളി. അനധികൃത ഫാമാണിതെന്ന് ആരോപിച്ച്‌ നാട്ടുകാരില്‍ ചിലര്‍ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *