ലുല്‍വ അല്‍ ഖാതിര്‍ ആദ്യ വനിത വിദേശകാര്യ സഹമന്ത്രി

ദോ​ഹ: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ലു​ല്‍​വ ബി​ന്‍​ത്​ റാ​ഷി​ദ്​ അ​ല്‍ ഖാ​തി​റി​നെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി നി​യ​മി​ച്ചു. 2019ലെ 56ാം ​ന​മ്ബ​ര്‍ അ​മീ​രി ഉ​ത്ത​ര​വി​ലൂ​ടെ അ​മീ​ര്‍ ശൈ​ഖ്​ ത​മീം ബി​ന്‍ ഹ​മ​ദ്​ ആ​ല്‍​ഥാ​നി​യാ​ണ്​ നി​യ​മ​നം ന​ട​ത്തി​യ​ത്​.രാ​ജ്യ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്​ ഒ​രു വ​നി​ത വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വി​​െന്‍റ ചു​മ​ത​ല ലു​ല്‍​വ തു​ട​രും. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തോ​ടെ പു​തി​യ നി​യ​മ​നം നി​ല​വി​ല്‍ വ​രും. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ആ​ല്‍​ഥാ​നി പു​തി​യ നി​യ​മ​നം സ്വാ​ഗ​തം ചെ​യ്​​തു.

​’സ​ഹോ​ദ​രി ലു​ല്‍​വ​യെ ഞാ​ന്‍ അ​ഭി​ന​ന്ദി​ക്കു​ന്നു. ഖ​ത്ത​രി വ​നി​ത​ക​ള്‍​ക്ക്​ അ​ഭി​മാ​ന​മാ​ണി​ത്. മ​ന്ത്രാ​ല​യ​ത്തി​ലെ വ​ക്താ​വ്​ സ്ഥാ​ന​ത്ത്​ അ​വ​ര്‍ ഏ​റെ​ക്കാ​ല​മാ​യി ക​ഴി​വു​തെ​ളി​യി​ച്ചി​ട്ടു​ണ്ട്. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി അ​മീ​ര്‍ ലു​ല്‍​വ​യെ നി​യ​മി​ച്ച​തോ​ടെ അ​വ​രു​ടെ ക​ഴി​വു​ക​ള്‍ കൂ​ടു​ത​ല്‍ തെ​ളി​യി​ക്ക​െ​പ്പ​ടു​ക​യാ​ണ്. ന​മ്മു​െ​ട പ്രി​യ​പ്പെ​ട്ട രാ​ജ്യ​ത്തി​നാ​യി സേ​വ​നം ചെ​യ്യു​ന്ന കാ​ര്യ​ത്തി​ല്‍ അ​വ​ര്‍​ക്ക്​ എ​ല്ലാ വി​ജ​യ​ങ്ങ​ളും നേ​രു​ന്നു​വെ​ന്നും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ്​ ചെ​യ്​​തു.

Leave a Reply

Your email address will not be published. Required fields are marked *