ഇങ്ങനെ പോയാല്‍ എന്നെയും കൊല്ലും നിങ്ങളെയും കൊല്ലും; നാലുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ല: എംഎം മണി

 വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എംഎം മണി. നാലുപേര്‍ പോലീസിന്റെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു.

നെടുങ്കണ്ടത്ത് ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തെറ്റു ചെയ്തവരെയെല്ലാം വെടിവച്ച്‌ കൊന്നാല്‍ രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വെടിവയ്പ്പ് ശീലമായാല്‍ ആരെയും കൊല്ലുന്ന അവസ്ഥയില്‍ എത്തുമെന്നും മന്ത്രി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇങ്ങനെ പോയാല്‍ എന്നെയും കൊല്ലും നിങ്ങളെയും കൊല്ലും പ്രധാനമന്ത്രിയെ വരെ കൊല്ലും- മന്ത്രി പറഞ്ഞു. എന്നാല്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതില്‍ ഇതേ അഭിപ്രായമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ മന്ത്രി പ്രതികരിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *