അരീക്കോട് സുല്ലമുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനെ കാണാനില്ലെന്ന് പരാതി

അരീക്കോട്: വര്‍ത്തമാനം മുന്‍ സബ് എഡിറ്ററും ഇ.ടിയുടെ മുന്‍ പി.എയും ഇപ്പോള്‍ അരീക്കോട് സുല്ലമുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ഡോ. ലബീദിനെ കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകുന്നേരം കൊല്‍ക്കത്തയില്‍ വെച്ചാണ് കാണാതായത്. ഉടനെ വരാം എന്നു പറഞ്ഞ് 3.45 ഓടെയാണ് ലബീദ് പുറത്തേക്ക് പോയത്.പിന്നീട് തിരിച്ചു വന്നില്ല. ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്.

മുച്ചിപര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. സന്നദ്ധ സംഘടനയായ ഫോക്കസ് ഇന്ത്യയുടെ പ്രവര്‍ത്തകന്‍ കൂടിയാണ് ലബീദ്.

Leave a Reply

Your email address will not be published. Required fields are marked *