ഐയ്സ്വാള്: ത്രിപുരയിലെ ഏഴ് ദുരിതാശ്വാസ ക്യാമ്ബുകളിലായി കഴിയുന്ന മിസോറാമില്‍ നിന്നുള്ള ബ്രു അഭയാര്‍ഥികള്‍ക്ക് റേഷന്‍ നല്‍കുന്നത് നിര്‍ത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി. എന്തുകൊണ്ടാണ് റേഷന്‍ നല്‍കുന്നത് നിര്‍ത്തിയതെന്ന് കോടതി ചോദിച്ചു.
റേഷന്‍ മുടങ്ങിയ സംഭവത്തേക്കുറിച്ചും അതുമൂലമുണ്ടായ പട്ടിണി മരണങ്ങള് സംബന്ധിച്ചും രണ്ട് ആഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്തു കാരണത്തിന്റെ പേരിലായാലും ഇത്തരം പ്രവൃര്‍ത്തികള്‍ അംഗീകരിക്കാനാവില്ലെന്നും ജനങ്ങളെ ഇങ്ങനെ മരണത്തിലേക്ക് തള്ളിവിടരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
