പൊള്ളുന്ന സവാളവിലയില്‍ ജനങ്ങള്‍ വലയുമ്ബോള്‍ പരിഹാര മാര്‍ഗമായി മാര്‍ക്കറ്റുകളില്‍ വിദേശ സവാള എത്തിത്തുടങ്ങി. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സവാളയാണ് തൃശൂരിലെ മാര്‍ക്കറ്റുകളില്‍ എത്തിയത് . 130 മുതല്‍ 150 രൂപ വരെയാണ് സവാളക്ക് വില ഈടാക്കുന്നത്.
ഫ്രാന്‍സില്‍ നിന്നും ഈജിപ്തില്‍ നിന്നും ഇറക്കുമതി ചെയ്ത സവാള കഴിഞ്ഞ ദിവസം തന്നെ വിപണിയില്‍ എത്തിയിരുന്നു . വിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലെങ്കിലും രൂപത്തിലും ഗുണത്തിലും വ്യത്യാസമുണ്ട്. വിദേശ രാജ്യങ്ങളിലെ സവാളക്ക് ജലാംശം കൂടുതലുണ്ടെന്നാണ് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നത്.
ഇപ്പോള്‍ കുറഞ്ഞ അളവില്‍ മാത്രമാണ് വിദേശ സവാള മാര്‍ക്കറ്റിലെത്തുന്നത്. ഇനി മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി കൂടുതല്‍ സവാള മാര്‍ക്കറ്റുകളിലേക്കെത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ ഇതോടെ വിലയില്‍ കുറവുണ്ടാകുമെന്നും വ്യാപാരികള്‍ പറയുന്നു .
