ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയില്‍ ബലാക്കോട്ട് സെക്ടറിലാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാക് വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി ഒമ്ബതോടെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന് വെടിവയ്പ്പ് നടത്തിയത്. മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.
